ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ഉദ്ഘാടനം നിർവഹിച്ച പദ്ധതിയിലൂടെ പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പഞ്ചായത്ത് പരിധിയിലുള്ള പത്ത് ക്യാമ്പുകളിലായി 250ഓളം കുട്ടികളാണ് നിലവിൽ പദ്ധതിയുടെ ഭാഗമാകുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, സി. ബി.എച്ച് എസ്.എസ് വള്ളിക്കുന്ന്, എം വി എച്ച് എസ് എസ് അരിയല്ലൂർ, ശോഭന ഗ്രൗണ്ട്, എ യു പി സ്‌കൂൾ കൊടക്കാട് എന്നിവിടങ്ങളിലായി ഫുട്‌ബോൾ, വോളിബോൾ, കരാട്ടെ എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെയും വൈകിട്ടുമായി സജ്ജീകരിച്ച ക്യാമ്പുകളെ നയിക്കാൻ പത്ത് പരിശീലകരും ഒപ്പമുണ്ട്. ഒരു മാസത്തോളം നീളുന്ന പ്രാഥമിക പരിശീലനത്തിനൊടുവിൽ കണ്ടെത്തുന്ന മികച്ച 150 കായികപ്രതിഭകൾക്ക് വിദഗ്ധ പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതോടൊപ്പം സാധാരണ പരിശീലനം മാറ്റമില്ലാതെ തുടരുകയും ചെയ്യും.

Previous Post Next Post

Whatsapp news grup