വീട്ടിൽ മതിലിെൻറ തേപ്പ് ജോലിക്കിടെ തൊഴിലാളികളായ താനൂരിലെ രാജു, ദിലീപ്, കൊടിഞ്ഞി കുറൂൽ സ്വദേശി ഇസ്മായിൽ എന്നിവരാണ് ആദ്യം മഞ്ഞ മഴ ശ്രദ്ധിച്ചത്. തേച്ച മതിലിൽ തുള്ളികളായി പതിച്ചത് ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനങ്ങളിലും ഇലകളിലും മഴത്തുള്ളികൾ മഞ്ഞ പുള്ളികളായി കാണപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറമ്പിൽ പല ഭാഗത്തായി മഞ്ഞത്തുള്ളികൾ കാണപ്പെടുന്നതായി ബഷീർ പറഞ്ഞു. ഈയിടെ ഇടുക്കി അടക്കം പല സ്ഥലങ്ങളിലും ഈ പ്രതിഭാസം കാണപ്പെടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.