ആതവനാട് പഞ്ചായത്ത് 20-ാം വാർഡിലെ പുളമംഗലം പാക്കച്ചിറയുടെ സമീപം മഹാശിലായുഗത്തിലേതെന്നു കരുതുന്ന ചെങ്കൽ ഗുഹയും വലിയ കല്ലും കാടുമൂടിയ നിലയിൽ കണ്ടെത്തി. ചിറയുടെ നവീകരണത്തിന്റെ ഭാഗമായി കാട് വെട്ടിത്തെളിച്ചു തുടങ്ങിയപ്പോഴാണ് ചതുരാകൃതി യിലുള്ള ഗുഹയും അതിനു സമീ പത്ത് പടിയോടുകൂടിയ വലിയ കല്ലും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
പ്രവേശന കവാടത്തിന് ഒന്നര മീറ്റർ നീളമുണ്ട്. കല്ലിൽ പലയിടത്തായി ചെറിയ കുഴികളുണ്ട്. ഇവയ്ക്ക് 2,500 വർഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു. പരിസരത്ത് വേറെയും മഹാശിലാ യുഗ ശേഷിപ്പുകൾ ഉള്ളതായി നാട്ടുകാർ പറയുന്നു. ചരിത്രശേഷിപ്പുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പുരാവസ്തു വകുപ്പിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പുരാവസ്തു ഗവേഷകർ സ്ഥലം സന്ദർശിച്ചു