ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ധിക്കിന്റെ മകന്‍ അഷ്‌റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. സഫിയയാണ് മാതാവ്. സഹോദരങ്ങൾ:
മിനു സെഫ്റിൻ,റിനു സെഫ്റിൻ. മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതി അറിയിച്ചു. പുറത്തൂർ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യും.