താനൂർ: പുതിയ ബസ് സ്റ്റാന്റിലേക്ക് തിരൂരിൽ നിന്നും വരുന്ന ബസുകൾ നടക്കാവ് വഴി ബസ്സ്റ്റാൻഡ് റോഡിൽ പ്രവേശിച്ച് ബസ് സ്റ്റാൻഡിലെ സെക്കന്റ് എക്സിറ്റിൽ ആളുകളെ ഇറക്കി ജംഗ്ഷൻ വഴി പരപ്പനങ്ങാടിയിലേക്ക് പോകണം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുന്ന ബസുകൾ റെയിൽവെ സ്റ്റേഷൻ റോഡിലെ നിലവിലെ ടാക്സി സ്റ്റാൻഡിൽ ആളെ ഇറക്കി പുതിയ ബസ് സ്റ്റാൻഡിൽ കയറി നടക്കാവ് വഴി തിരൂരിലേക്ക് പോകും. പോസ്റ്റ് ഓഫീസ് ഭാഗത്തെ ബസ്റ്റോപ് നിലനിർത്തും. ലിമിറ്റഡ് സ്റ്റോപ് ബസുകൾ സ്റ്റാൻഡിൽ കയറാൻ നിർദേശം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബസുകൾ പുതിയ ബസ് സ്റ്റാന്റിൽ കയറണമെന്നവശ്യപ്പെട്ട് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് കത്ത് നൽകിയിട്ടുണ്ട്. ടാക്സി വാഹനങ്ങളുടെ പാർക്കിങ് പഴയ ബസ് സ്റ്റാന്റിലേക്ക് മാറ്റും. 

ബസ് സ്റ്റാൻഡ് ഉദ്ഘടനത്തെ തുടർന്ന് താനൂർ നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ മുനിസിപ്പാലിറ്റി കോൺഫ്രൻസ് ഹാളിൽ ചേർന്ന ട്രാഫിക് സമിതി യോഗമാണ് തീരുമാനിച്ചത്. ട്രാഫിക് പരിഷ്കാരം ബസ്സ്റ്റാൻഡ് ഉദ്ഘാടനം ശേഷം രണ്ട് ആഴ്ച്ച കഴിഞ്ഞ് ആവശ്യമെങ്കിൽ റിവ്യൂ ചെയ്യും.

Previous Post Next Post

Whatsapp news grup