തിരൂരങ്ങാടി: പുണ്യമാസത്തിന്റെ വരവേൽപിന് നന്മമനസുകളുടെ ഒത്തുചേരലിൽ, നോമ്പിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന രക്തക്ഷാമം ഇല്ലാതാക്കാൻ ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ, യങ് ഫോഴ്സ് കടക്കാട്ടുപാറ, ഗവ : ബ്ലഡ് ബാങ്ക് പെരിന്തൽമണ്ണ എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇരു ക്യാമ്പുകളിലുമായി 84 പേർ രജിസ്റ്റർ ചെയ്യുകയും 78 പേർ രക്തദാനം ചെയ്യുകയും ചെയ്തു.
കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന ഇൻ ഹൗസ് ക്യാമ്പിൽ 29 ആളുകൾ രജിസ്റ്റർ ചെയ്യുകയും 26 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു. തിരൂരങ്ങാടി താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളും ബ്ലഡ് ബാങ്ക് സ്റ്റാഫുകളും ക്യാമ്പിന് നേതൃത്വം വഹിച്ചു .
കടക്കാട്ടുപാറ ശംസുൽ ഹുദ മദ്രസയിൽ വെച്ച് നടന്ന രക്തദാന ക്യാമ്പിൽ 55 നന്മ മനസുകൾ റെജിസ്റ്റർ ചെയ്യുകയും 52 പേർ രക്തദാനം ജീവദാനമായി നൽകുകയും ചെയ്തു. തിരൂരങ്ങാടി താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളുo ക്ലബ്ബ് ഭാരവാഹികളും ബ്ലഡ് ബാങ്ക് ജീവനക്കാരും ക്യാമ്പിന് നേതൃത്വം വഹിച്ചു .