കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ യാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ 25 വയസുള്ള വിജി മരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച സ്‌ത്രീ മരിച്ചതായി വിവരം. ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. കാളികാവ് - മഞ്ചേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. മരണപ്പെട്ടത് മൊറയൂരിൽ നിന്ന് ബസ് കയറിയ വിജി എന്ന യുവതി ആണെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ബൈപാസ് റോഡിൽ മെഹന്ദി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും സമീപത്തെ കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു. ലൈൻ പൊട്ടി വീണതിനാൽ ആദ്യസമയങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഗതാഗതവും തടസപ്പെട്ടു. കോഴിക്കോട്ടേക്ക് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.