പെരിന്തൽമണ്ണ: റംസാൻ കാലത്തെ രക്തക്ഷാമം മറികടക്കാൻ ബി ഡി കെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും എം ഇ എസ് ആർട്സ് കോളേജ് പെരിന്തൽമണ്ണയും സംയുക്തമായി പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കോളേജ് ക്യാമ്പസ്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്ത പരുപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ പ്രൊഫ: പി ആർ മോഹൻദാസ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റി അക്കാദമിക്ക് ഇൻചാർജ് ശ്രീ. ഇ പി ഉബൈദുള്ള മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇർഷാദ് അടുക്കത്ത്, സൂപ്രണ്ട് സൈതലവി പാലൂർ, ഉമ്മർ അലി. എം, ഷെഫീഖ് അമ്മിനിക്കാട് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 78പേർ രജിസ്റ്റർ ചെയ്തു,
70 പേർ രക്തദാനം ചെയ്തു. ക്യാമ്പിൽ ബി ഡി കെ പെരിന്തൽമണ്ണ താലൂക്ക് രക്ഷാദികാരി ഷെഫീഖ് അമ്മിനിക്കാട്, ഉപദേശക സമിതി അംഗം ഗിരീഷ് അങ്ങാടിപ്പുറം NSS പ്രോഗ്രാം ഓഫിസർ ഇർഷാദ്, NSS വളന്റിയേഴ്‌സ് എന്നിവർ നേതൃത്വം നൽകി.