ഹോമിയോപ്പതി വകുപ്പിന് കീഴിലെ 'ജനനി' വന്ധ്യതാ ചികിത്സയിലൂടെ ജനിച്ച കുട്ടികളുടെ സംഗമം ആഘോഷമായി. മലപ്പുറം പി.എം.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന് ആവശ്യമായ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ ശ്രീദേവി പ്രാകുന്ന്, പി.വി മനാഫ്, കെ.സലീന, ഹോമിയോപതി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.അനില്‍കുമാര്‍, നാഷനല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. എ.എം കബീര്‍, ഹോസ്പിറ്റല്‍ മാനേജ്മന്റ് കമ്മിറ്റി പി.എ സലാം, വിപി അനില്‍കുമാര്‍, വില്ലോടി സുന്ദരന്‍, ജനനി കണ്‍വീനര്‍ ഡോ. ഇ ഷര്‍ജാന്‍ അഹമ്മദ്, ഡോ. ഹൈദരലി, ഡോ. സമീറ, ഡോ. കെകെ തഹ്സീന്‍, ഡോ. പി ജസീല, ഡോ. കെപി സാബിറ, ഡോ. കെകെ സഫ്ന എന്നിവര്‍ സംസാരിച്ചു.