പുത്തനത്താണി: AKM ITI റെഡ് റിബ്ബൺ ക്ലബ്ബിന്റെയും BDk തിരൂർ താലൂക്ക് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ രക്ത ദാനക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
ക്യാംമ്പിന് BDk തിരൂരങ്ങാടി കോഡിനേറ്റർമാരായ അഫ്സൽ, മൂസ എന്നിവർ നേതൃത്വം നൽകി . കോളേജ് പ്രിൻസിപ്പൽ മുബഷിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ മുഹമ്മദ് മുസ്തഫ.പി ഉദ്ഘാടനം നിർവഹിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ ജോ: സെക്രട്ടറി ബിബിൻ പൂക്കാട്ടിരി, ജില്ലാ ഉപദേഷക സമിതിയംഗം നൗഷാദ് കാളിയത്ത് എന്നിവർ ബോധവൽകരണ ക്ലാസ്സെടുത്തു. ഐ ടി ഐ അധ്യാപകരായ ഹുസൈൻ. കെ സ്വാഗതവും സലീന നന്ദിയും പറഞ്ഞു.