മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണവുമായി പിടിയിലായ സഫ്ന അഞ്ച് മാസം ഗര്‍ഭിണി. ഗര്‍ഭിണിയായതുകൊണ്ട് തന്നെ പരിശോധനയില്‍ ഇളവ് കിട്ടുമെന്ന ധാരണയിലാണ് ദമ്ബതികള്‍ ഇത്രയധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്റെ നിഗമനം.

ദുബായില്‍ നിന്നും സ്വര്‍ണവുമായി എത്തിയ ദമ്ബതികള്‍ കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. ഏഴ് കിലോ സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
മലപ്പുറം പെരിന്തല്‍മണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുള്‍ സമദ്, ഭാര്യ സഫ്‌ന എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഏഴ് കിലോ സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. അടിവസ്ത്രത്തിനടിയില്‍വെച്ചും, ശരീരത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. അടുത്ത കാലത്തിനിടെ ആദ്യമായാണ് ഇത്രയും അധികം സ്വര്‍ണം പിടികൂടിയത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. ഇന്നലെ മൂന്നേ കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം ഇവിടെ നിന്നും പിടികൂടിയിരുന്നു. ആറ് യാത്രക്കാരില്‍ നിന്നായി മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണമാണ് ഡിആര്‍ഐയുടെ പരിശോധനയില്‍ പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരെത്തിയത്.

ആറ് പേരും ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ശരീരത്തില്‍ ഒളിപ്പിച്ചും ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡിആര്‍ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

Previous Post Next Post

Whatsapp news grup