തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിൽ പോയ വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരണപ്പെട്ടു.
തിരൂർ പൊയ്ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പിൽ മമ്മുണ്ണി എന്നവരുടെ മകൻ അബ്ബാസ്, തമിഴ്നാട് സ്വദേശിയും തിരൂരിൽ സ്ഥിരതാമസക്കാരനുമായ രാമകൃഷ്ണൻ എന്നവരും മരണപ്പെട്ടു. രണ്ടു പേരുടെയും മൃതദേഹം ഉദുമൽപേട്ട ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിലേക്ക് പോയതായിരുന്നു. ഒതിമംഗലം തിരുപ്പൂർ റൂട്ടിൽ വച്ച് രാത്രി 12 മണിക്ക് ശേഷം ഇവർ ഓടിച്ചിരുന്ന ദോസ്ത്ത് സിമന്റുമായി പോകുന്ന ലോറിയിൽ കൂട്ടിയിടിച്ച് രണ്ടു പേരും തൽക്ഷണം മരണപ്പെടുകയായിരുന്നു.