വൈലത്തൂർ : വൈലത്തൂർ ടൗണിൽ വൻ നഗരങ്ങളെ ഓർമിപ്പിക്കും വിധം പിടിച്ച്റി. കഴിഞ്ഞ 23ന് കുന്നേരം 7.30ന് ആണ് സംഭവം .വൈലത്തൂരിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദാണ് ആക്രമണത്തിന് ഇരയായത്. മധ്യവയസ്കന്റെ പണം പിടിച്ചുപറിച്ച് ഓടിരക്ഷപ്പെട്ട പ്രതികളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു . തയ്യാലിങ്ങൽ വെള്ളിയാപുറം കീരിയാട്ടിൽ രാഹുൽ(24),കുറ്റിപ്പുറം മുടാൽ കോരാത്ത് ഇല്ലത്ത് സൽമാൻ ഫാരിസ് ( 19 ) , താനാളൂർ പകര ചക്കിയത്ത് വീട്ടിൽ മുഹമ്മദ് സുഹൈൽ ( 18 ) എന്നിവരാണ് പിടിയിലായത് .വൈലത്തൂർ മാർക്കറ്റിലെ കെട്ടിടത്തിന്റെ മുകളിലെ വരാന്തയിൽ വെച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്. ഓടിരക്ഷപ്പെട്ട പ്രതികളെ സമീപത്തെ വ്യാപാരികളുടെ സഹായത്തോടെ , സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പിടികൂടിയത് . പ്രതികളെ വൈലത്തൂരിൽ കൊണ്ട് വന്നു തെളിവെടുപ്പ് നടത്തി.
പൊന്മുണ്ടത്ത് അപ്പോളിസ്റ്ററി , വർക്ക് ഷോപ്പ് എന്നിവിടങ്ങളിലെ ജോലിക്കാരാണ് പ്രതികൾ . പ്രതി രാഹുൽ കൊലപാതകം , മോഷണം , പിടിച്ചുപറി , കഞ്ചാവ് തുടങ്ങി കേസുകളിൽ പ്രതിയാണ് . ഇയാൾക്കെതിരെ താനൂർ ,തിരൂരങ്ങാടി ,പരപ്പനങ്ങാടി സ്റ്റേഷനുകളിൽ കേസ് നിലനിൽക്കുന്നുണ്ട് .
സി.ഐ പി.കെ. ദാസ് ,എ.എ സ്.ഐ സി . രവി , ശരത് നാഥ് , ദി പു , അർജുൻ , അഭിമന്യു , സബറുദ്ധീൻ , ജിനേഷ് , വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി .
