തിരൂർ: വണ്ടിപ്പേട്ടയിലെ സ്റ്റേഷനറി ഉത്പന്നങ്ങൾ മൊത്തവ്യാപാരം നടത്തുന്ന കടയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ തിരൂർ പോലീസ് പിടികൂടി. തിരൂർ ഏഴൂർ സ്വദേശി കാവുങ്ങൽ അസ്കർ അലി തിരുനാവായ എടക്കുളം സ്വദേശി പാലക്കുന്നത്ത് ഹസൻകുട്ടി എന്നിവരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കൈമലശ്ശേരി സ്വദേശി ഷെരീഫിന്റെ ഷഫീഖ് സ്റ്റോറിൽ നിന്നാണ് ലഹരി ഉൽപ്പനങ്ങൾ പിടികൂടിയത്. കടയുടമ ഷഫീഖിനെ മുൻപ് പലതവണ തിരൂർ പോലീസ് ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്
തിരൂരിലെ പരിസരപ്രദേശങ്ങളിലും മറ്റുമായി ചെറുകിട വ്യാപാരികൾക്ക് ലഹരി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന മുത്ത് വ്യാപാരിയാണ് കടയുടമ. തിരൂർ സിഐ ജിജോ യുടെ നേതൃത്വത്തിൽ എസ് ഐഅബ്ദുൽ ജലീൽ കറുത്തേടത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജയൻ മുഹമ്മദ്കുട്ടി സിവിൽ പോലീസ്ഓ ഫീസർമാരായ ഷിജിത്ത്, ഉണ്ണിക്കുട്ടൻ, അരുൺഎന്നിവരടങ്ങിയ സംഘമാണ് ലഹരി ഉൽപ്പനങ്ങൾ പിടികൂടിയത്
