തിരൂർ: മാർച്ച് 21ന് ആണു  ഹര്‍ഷാദിന്റെ ഭാര്യ, ആലത്തിയൂര്‍ നടുവില്‍പറമ്ബില്‍ സുബൈറിന്റെ മകള്‍ ലബീബയെ (26) ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും പങ്കുണ്ടെന്നും ലബീബയെ ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്നും യുവതിയോട് ഭര്‍തൃപിതാവ് മോശമായി സംസാരിക്കാറുണ്ടെന്നും ലബീബയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മാതാപിതാക്കളുടെ ആരോപണം ശരിയാണെന്നു കണ്ടെത്തി. 5 മാസം മുന്‍പാണ് ലബീബയും ഹര്‍ഷാദും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.

അറസ്റ്റിലായ തൃപ്രങ്ങോട് ബീരാഞ്ചിറ ചെറിയപറപ്പൂര്‍ കല്‍പറമ്ബില്‍ ഹര്‍ഷാദ് (25), പിതാവ് മുസ്തഫ (58)

തിരൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച്‌ യുവതിയുടെ കുടുംബം. ലബീബയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ഭര്‍തൃപിതാവ് ലൈംഗിക പീഡനത്തിന് ശ്രമിച്ചിരുന്നതായും ലബീബ തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നതായി മാതാവ് വെളിപ്പെടുത്തി.

യുവതിയുടെ മരണം ഭര്‍ത്താവിന്റെയും ഭര്‍തൃപിതാവിന്റെയും പീഡനം മൂലമാണെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. ആലത്തിയൂര്‍ നടുവില്‍ പറമ്ബില്‍ സുബൈറിന്റെ മകള്‍ ലബീബ (24) കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍തൃഗൃഹമായ ബീരാഞ്ചിറ ചെറിയ പറപ്പൂരിലെ വീട്ടില്‍ വെച്ച്‌ മരണപ്പെട്ടത്.

ഭര്‍തൃവീട്ടുകാരുമായുള്ള പിണക്കങ്ങളെ തുടര്‍ന്ന് യുവതിയും 5 വയസുള്ള മകനും ആലത്തിയൂരിലെ വീട്ടിലാണ് താമസം. പലപ്പോഴും ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍തൃ വീട്ടുകാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലബീബ ആലത്തിയൂരിലെ സ്വന്തം വീട്ടിലേക്ക് തിരികെ പോയത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്ബാണ് ഭര്‍തൃപിതാവ് മുസ്തഫ വന്ന് ലബീബയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഭര്‍തൃവീട്ടിലേക്ക് വിളിച്ചപ്പോള്‍ പോകാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ മകനെ കൊണ്ടു പോകുകയും പിന്നീട് മകന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പറഞ്ഞ് ലബീബയെ വീട്ടിലേക്ക് വരുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 8 മണിയോടെ ബാത്ത് റൂമില്‍ വീണ് പരുക്കേറ്റതായ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ക്ക് ലബീബ മരിച്ചതായാണ് വിവരം ലഭിച്ചത്.

അന്വേഷണത്തില്‍ യുവതി ബാത്ത് റൂമില്‍ തൂങ്ങി മരിച്ചതായി അറിഞ്ഞു. യുവതിയെ ഭര്‍ത്താവും ഭര്‍തൃപിതാവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ഇതിനെ തുടര്‍ന്നാണ് മരണമെന്നും യുവതിയുടെ മാതാവ് ഫസീല തിരൂര്‍ പൊലീസില്‍ മൊഴി നല്‍കി. ലബീബയെ ഭര്‍തൃ പിതാവ് നിരന്തരം ശല്യം ചെയ്തതായി മകള്‍ തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് മകള്‍ സ്വന്തം വീട്ടിലേക്ക് പോന്നത്. മകളുടെ മരണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തി ശിക്ഷ നല്‍കണമെന്ന് ഫസീലയും ബന്ധുക്കളും തിരുരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Previous Post Next Post

Whatsapp news grup