തിരൂർ: കൂട്ടായി പടിഞ്ഞാറക്കരയി ലെ പി ശിഹാബുദ്ധീൻ -ഉമ്മുസൽമ  ദമ്പതികൾക്കാണു ഒരു പെൺകുട്ടി ജനിച്ചത്‌. ഡോ:ലിപി മനോജ്‌,ഡോ:ഹേമന്ത്‌ കുമാർ,ഡോ:ഫരീദ അബ്ദുറഹിമാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മികച്ച ഡോക്ടർമാരുടെ സേവനം പ്രസവ ശുശ്രൂഷ രംഗത്ത്‌ ലഭ്യമാണു.

ഏറ്റവും അത്യാധുനിക സൗകര്യങ്ങളോടെ നാലു ഓപ്പറേഷൻ തിയേറ്ററുകളും സർവ്വ സജ്ജമായി കഴിഞ്ഞു. ഇന്ന് ശസ്ത്രക്രിയയും തുടങ്ങി. ജനറൽ സർജ്ജൻ ഡോക്ടർ മുഹമ്മദ്‌ സൈഫുദ്ധീനാണു ആദ്യ സർജ്ജറിക്ക്‌ നേതൃത്വം കൊടുത്തത്‌.

ജില്ലയിലെ മികച്ച ലബോറട്ടറിയോട്‌ കൂടിയ പത്തോളജി വിഭാഗം  മികച്ച സാങ്കേതിക മികവോട്‌ കൂടിയ സി ടി സ്കാൻ അടക്കമുള്ള റേഡിയോളജി വിഭാഗം  തുടങ്ങിയവയും പ്രവർത്തനക്ഷമമായി.

കുറഞ്ഞ കാലയളവു കൊണ്ട്‌ മികച്ച സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ മുൻ നിരയിൽ തിരൂർ ശിഹാബ്‌ തങ്ങൾഹോസ്പിറ്റലിനു സ്ഥാനമുണ്ട്‌.രാജ്യത്ത്‌ ലഭ്യമാകുന്ന എല്ലാ ചികിൽസാ സൗകര്യങ്ങളും ജനങ്ങൾക്ക്‌ പ്രാപ്യമാക്കി കൊടുക്കാനുള്ള യത്നത്തിലാണു മാനേജ്‌മന്റ്‌.


Previous Post Next Post

Whatsapp news grup