തിരൂർ: വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിറകിലായി മുസ്ലിംലീഗ് നേതൃത്വത്തിലുള്ള ചെറിയമുണ്ടം പഞ്ചായത്ത്. 2021, 22 വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ 937 സ്ഥാനത്താണ് ചെറിയമുണ്ടം. ജില്ലയിലെ പഞ്ചായത്തുകളിൽ ഏറ്റവും പിറകിൽ. പദ്ധതി നിർവഹണത്തിൽ 67.42 ശതമാനംമാത്രമാണ് പൂർത്തിയാക്കിയത്. 

യൂണിറ്റിലെ പഞ്ചായത്തും സ്ഥാനവും

9   ponmundam  100.55%

15 valavannur       98.17%

27 mangalam      95.76%

31 perumanna    94.26%

33 tanalur           93.86%

44vettam         91.12%

47 kalpakancheri 91.12%

50 niramaruthur 90.37%

77 purathur 82.38%

80 tirunavaya 79.4%

83 thalakkad 78.32%

88 ozhur  77.21%

91 triprangode 75.7%

94 cheriyamundam 67.42

വാർഷിക പദ്ധതിയിൽ 30ലക്ഷം രൂപ ലൈഫ് ഭവനത്തിനായി നീക്കിവച്ചെങ്കിലും ഒരാൾക്കു പോലും വീട് നൽകാതെ ഫണ്ട് ലാപ്സാക്കി. ഫിഷറീസ്, യുവജനങ്ങൾക്ക്  കായിക കിറ്റ് വിതരണം അടക്ക്മുള്ള പദ്ധതിയിലും ഒരു രൂപപോലും ചെലവഴിച്ചില്ല. എൻജിനിയറിങ് പ്രവൃത്തികളിൽ 42 ശതമാനം മാത്രമാണ് പൂർത്തീകരിച്ചത്. നിരവധി വികസനപദ്ധതികൾ ആവിഷ്കരിച്ചെങ്കിലും 48 ശതമാനം പ്രവൃത്തികൾ പാഴാക്കി. സ്പിൽ ഓവർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നര കോടിയോളം രൂപ ലാപ്സാക്കാൻ സാധ്യതയുള്ളതായി പ്രതിപ്ക്ഷ അംഗങ്ങൾ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവത്തിലും വികസന മുരടിപ്പിനെതിരെയും പ്രതിഷേധത്തിനൊരുങ്ങുകയാണ് എൽഡിഎഫ്.


Previous Post Next Post

Whatsapp news grup