തിരൂരങ്ങാടി: നഗരസഭയിൽ ചെമ്മാട് പുതുതായി നിർമ്മിച്ച മുനിസിപ്പൽ ബസ്സ്റ്റാന്റ് മെയ് 9 ന് 4 മണിക്ക് തുറന്നുകൊടുക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് ഉദ്ഘടനത്തോട് അനുബന്ധിച്ച്, ചെമ്മാട് ടൗണിൽ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 

ബസ് സ്റ്റാൻഡിലേക്ക്  മിനി സിവിൽ സ്റ്റേഷൻ റോഡ് വഴിയാണ് കയറേണ്ടത്. വില്ലേജ് ഓഫീസ് ജംക്ഷൻ വഴിയാണ് സ്റ്റാൻഡിൽ നിന്നു പുറത്തിറങ്ങേണ്ടത്. നഗരസഭയിൽ കിടപ്പിലായവർക്ക് വാതിൽ പ്പടി സേവനങ്ങൾ ലഭ്യമാക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. ഏപ്രിൽ 30ന് ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചു.ഇത് സംബന്ധിച്ച് ചേർന്ന സ്റ്റിയറിഗ് യോഗത്തിൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, സിപി ഇസ്മായിൽ, എം സുജിനി, ഇപി ബാവ. വഹീദ ചെമ്പ, ഇ ഭഗീരഥി. സി ഇസ്മായിൽ, സജീഷ് പ്രസംഗിച്ചു.

Previous Post Next Post

Whatsapp news grup