സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നിര്‍മിച്ച പുറത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യക്ഷനായ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.പുറത്തൂര്‍ വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് 35 ലക്ഷത്തോളം രൂപ ചെലവഴിച്ച് 133.32 ചതുരശ്ര അടി വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടം നിര്‍മിച്ചത്. 

ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യത്തോട് കൂടിയ വരാന്ത, ഇരിപ്പിട സൗകര്യങ്ങള്‍, ഹെല്‍പ്പ് ഡസ്‌ക്, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്.പുറത്തൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി റജില്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത കണ്ണത്ത്, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, പഞ്ചായത്തംഗങ്ങളായ പി.എം പുരുഷോത്തമന്‍, സരസ്വതി എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post

Whatsapp news grup