ഇന്ധനവില വർദ്ധനവിനും അവശ്യമരുന്നുകളുടെ വിലക്കയറ്റത്തിനും കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ തിരൂർ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി. താഴെപ്പാലം സ്റ്റേറ്റ് ബാങ്കിന്റെ മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റിഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ
സി പി ഐ ജില്ലാ അസി. സെക്രട്ടറി അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. സി പി ഐ എ ഏരിയാ സെക്രട്ടറി അഡ്വ.പി ഹംസ കുട്ടി അധ്യക്ഷനായി. സി എം ചന്ദ്ര മോഹനൻ ,അഡ്വ: കെ ഹംസ, വി.നന്ദൻ.വി പി കാസിംബാവ കെ പി അലവി, ജോണി ടി മാത്യു ,നാസർ കൊട്ടാരത്ത്, ഇ അലവി കട്ടി', വി കെ യൂസഫ്, സി ഷംസുദ്ദീൻ , സംസാരിച്ചു എൽ.ഡി.എഫ് കൺവീനർ പിമ്പുറത്ത് ശ്രീനിവാസൻ സ്വാഗതം പറഞ്ഞു
