ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി ഖത്തറില്‍ നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ സ്വദേശി പരവക്കല്‍ ഷബീര്‍അലി (36) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു ഷബീര്‍ അലി.
ഖത്തറില്‍ മൊബൈല്‍ ആക്‌സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്‍റെ ഓപ്പറേഷന്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഖത്തര്‍ കെഎംസിസിയുടെ കോട്ടക്കല്‍ മണ്ഡലം പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച ഷബീര്‍ അലി.
സൈതലവി പരവക്കല്‍ ആണ് പിതാവ്, മാതാവ് നദീറ, ഭാര്യ ബുഷ്റ, മക്കള്‍ അഖിന്‍ മുഹമ്മദ്, ആലിയ എന്നിവരാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന സമിതി അംഗങ്ങള്‍ അറിയിച്ചു.
