വേങ്ങര: സംസ്ഥാന വ്യാപകമായി നിയമലംഘനങ്ങൾ പിടികൂടുന്നതിന് മോട്ടോർ വാഹന വകുപ്പ് വേങ്ങര മണ്ഡലത്തിൽ ഊരകം കുറ്റാളൂരിൽ സ്ഥാപിച്ച ക്യാമറയും പോസ്റ്റും വാഹനമിടിച്ചു തകർന്നു .
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ക്യാമറ തകർന്നു വീണതായി ശ്രദ്ധയിൽപെട്ടത് . കനത്ത മഴ ഉണ്ടായിരുന്നതിനാൽ കാറ്റിലോ മഴയിലോ ക്യാമറ തകർന്നുവീണതാവാം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചാണ് ക്യാമറയും പോസ്റ്റും തകർന്നതെന്ന് മനസ്സിലാകുന്നത്
പല ക്യാമറകളും സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ ഇതുപോലെ തകരുന്നതും തകർക്കുന്നതും ആയിട്ടുള്ള വാർത്തകൾ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.
