കേന്ദ്ര സർക്കാരിന്റെ കീഴിൽ കർണാടകയിലെ ബദാമിയിൽ പ്രവർത്തിക്കുന്ന ജനറൽ തിമ്മയാ ദേശീയ സാഹസിക പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പത്ത് ദിവസത്തെ സാഹസിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാഹസിക വിനോദസഞ്ചാരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സാഹസിക പരിപാടികളിൽ താത്പര്യമുള്ള യുവതി-യുവാക്കൾക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലനത്തിൽ 'എ' ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ആക്കുളത്ത് ആരംഭിക്കുന്ന സാഹസിക വിനോദസഞ്ചാര പദ്ധതിയിൽ പ്രവർത്തിക്കാൻ അവസരം നൽകും. ആഹാരം, താമസം എന്നീ സൗകര്യങ്ങൾ പരിശീലന കേന്ദ്രത്രത്തിൽ ഒരുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9072475200 എന്ന നമ്പറിൽ ബന്ധപ്പെടാം.

Previous Post Next Post

Whatsapp news grup