മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ചങ്ങരംകുളം പൊലീസ്. ബാങ്കില്‍ നിന്നാണെന്ന വ്യാജേനെ മൊബൈലില്‍ മെസേജ് അയച്ച് വ്യാജ ആപ് തുറപ്പിക്കുകയും രേഖകള്‍ അപ്ലോഡ് ചെയ്ത ശേഷം മൊബൈലില്‍ വന്ന ഒ.ടി.പി നല്‍കുകയും ചെയ്ത ചങ്ങരംകുളം സ്വദേശിക്ക് നിമിഷങ്ങള്‍ക്കകം ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടത് ഒമ്ബത് ലക്ഷം രൂപ.
ഓണ്‍ലൈന്‍ വഴി രേഖകള്‍ കൈക്കലാക്കി ലക്ഷങ്ങള്‍ തട്ടുന്ന സംഘം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണെന്നും ഇവര്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സി.ഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസിന് ലഭിച്ച പരാതിതില്‍ സൈബല്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.
വ്യാജ കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ ബാങ്കിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഒരു കാരണവശാലും വിളിക്കുന്ന വ്യക്തിക്ക് രേഖകള്‍ കൈമാറുകയോ മെസേജിന് മറുപടി കൊടുക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
