വിമാനം എവിടെയാണ് വീണതെന്ന് ഇന്നലെ തിരിച്ചറിഞ്ഞിരുന്നെങ്കിലും മഞ്ഞുവീഴ്ച മൂലം രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചത്.
മുംബയിലെ താനെ സ്വദേശികളായ അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ബണ്ടേക്കര്‍ ത്രിപാഠി, മക്കളായ ധനുഷ് ത്രിപാഠി, ഋതിക ത്രിപാഠി എന്നിവരും രണ്ട് ജര്‍മ്മന്‍കാരും മൂന്ന് ജീവനക്കാരുള്‍പ്പടെ 16 നേപ്പാളികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ചില യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
തിരച്ചില്‍ നേപ്പാളിലെ താര എയര്‍ എന്ന സ്വകാര്യ ടൂറിസ്റ്റ് ഏജന്‍സിയുടെ ഇരട്ട എന്‍ജിന്‍ വിമാനം ഓട്ടര്‍ 9 എന്‍ - എ. ഇ. ടി ആണ് ഇന്നലെ രാവിലെ അപകടത്തില്‍പ്പെട്ടത്. നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍ നിന്ന് തീര്‍ത്ഥാടന - വിനോദ സഞ്ചാര കേന്ദ്രമായ ജോംസമിലേക്ക് പറക്കുമ്ബോഴായിരുന്നു അപകടം.
