തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികൾ ആവിഷ്കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട് വഴി പരപ്പനങ്ങാടി, താനൂർ ഭാഗങ്ങളിലേക്ക് ഹെവിടോറസ്ടിപ്പർ ലോറികൾ പോകുന്നത് നിരോധിക്കാൻ തീരുമാനിച്ചു. ചെമ്മാട്ടെ ഇടുങ്ങിയ റോഡിലൂടെ ഹെവിടോറസ്ടിപ്പർ ലോറികൾ കൂട്ടത്തോടെ കടന്നുവരുന്നത് ഏറെ കുരുക്കുണ്ടാക്കുന്നുണ്ട്. സമീപകാലത്ത് ഇതിലൂടെ ഹെവിടോറസ്ടിപ്പർ ലോറികൾ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് തുറന്നതോടെ ചെമ്മാട്ടെ ഗതാഗതകുരുക്കിനു ഏറെ ആശ്വാസം പകർന്നതായി യോഗം വിലയിരുത്തി. ചെമ്മാട് ജംഗ്ഷനിൽ


കൊടിഞ്ഞിറോഡിലേക്ക് ബസ്സുകൾ കയറ്റി നിർത്തുന്നത് കർശനമായി നിരോധിക്കും. ഇവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കും. ഇവിടെ സ്റ്റോപ് പുനഃക്രമീകരിച്ചു. കോഴിക്കോട് റോഡ്,പരപ്പനങ്ങാടി റോഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഖദീജ ഫാബ്രിക്സിനു എതിർവശത്ത് യാത്രക്കാരെ ഇറക്കാൻ നിർത്താം.


പരപ്പനങ്ങാടി റോഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഖദീജ ഫാബ്രിക്സിനു എതിർവശത്ത് യാത്രക്കാരെ ഇറക്കാൻ നിർത്താം. നിർണയിക്കപ്പെട്ട സ്റ്റോപ്പുകളില്ലാതെ ബസ്സുകൾ നിർത്തരുത്. പോലീസ് സ്റ്റേഷൻ പരിസരത്തും താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും ബസ് സ്റ്റോപ്പുകൾ അടുത്ത ദിവസം സ്ഥാപിക്കും. താലൂക്ക് ആസ്പത്രിമോർച്ചറിക്ക് സമീപം ബസ് സ്റ്റോപ്പ് സൂചന ബോർഡ് സ്ഥാപിക്കും. . ട്രാഫിക് നിയമം


ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകിരക്കും. ചെയർമാൻ കെ,പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജോ ആർടിഒ എം.വിസുബൈർ, സബ് ഇൻസ്പെക്ടർ റഫീക്, സംസാരിച്ചു. സിപി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, സിപി ഇസ്മായിൽ, വഹീദ ചെമ്പ പങ്കെടുത്തു. യോഗത്തിനു ശേഷം സ്റ്റോപ്പ് സ്ഥലങ്ങൾ ചെയർമാന്റെ നേതൃത്വത്തിൽ സന്ദർശിച്ച് നിർണയിച്ചു നൽകി.

Previous Post Next Post

Whatsapp news grup