തിരൂർ: നടുവിലങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം കുടിവെള്ളവുമായി പോകുന്ന ഗുഡ്സ് വണ്ടിയും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. അമിതവേഗത്തിൽ വന്ന ലോറി ഗുഡ്സ് വണ്ടി മറി കടന്നു പോകുകയായിരുന്നു ലോറി ഡ്രൈവർ മദ്യപിച്ചതായി നാട്ടുകാർ ആരോപിച്ചു തുടർന്ന് നാട്ടുകാർ അയാളെ തടഞ്ഞു വെക്കുകയും തിരൂർ പോലീസ് അപകട സ്ഥലത്തെത്തി ഡ്രൈവർ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. 


ലോറി ഡ്രൈവറുടെ അമിതവേഗതയും മദ്യപിച്ച് വാഹനമോടിച്ചതിന് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൽപ്പെട്ട ലോറി ഒരുവശം പൂർണമായും തകർന്നിട്ടുണ്ട് ആപ്പയിയുടെ ഡ്രൈവർക്ക് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനുള്ള പ്രധാനകാരണം അനാവശ്യമായി റോഡരികിൽ രണ്ടുവർഷങ്ങളിലായി നിർത്തിയിട്ടിരിക്കുന്ന വണ്ടികളാണ് എത്രയും പെട്ടെന്ന് അതൊക്കെ എടുത്ത് മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു 

Previous Post Next Post

Whatsapp news grup