തിരൂർ: കെജി പടി ഭാരത് പെട്രോൾ പമ്പിൽ ടാങ്കറിൽ നിന്നും ഗ്യാസ് നിറക്കുന്നതിനിടയിൽ ചോർച്ച ഉണ്ടായത് പരിഭ്രാന്തി പരത്തി ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം കെജി പടി പെട്രോൾപമ്പിൽ CNG ടാങ്കിൽ നിന്നും പമ്പ്‌ലേക്ക് ഗ്യാസ് നിറക്കുന്നതിനിടയിലാണ് ചോർച്ച ഉണ്ടായത് മുഴുവൻ വാൾവുകളും അടച്ചത് പരിശോധന നടത്തി.
ചോർച്ച ടാങ്കറിൽ നിന്നാണെന്ന് കണ്ടെത്തി. തുടർന്ന് ടാങ്കർ പമ്പിൽ നിന്നും മാറ്റി ട്രാഫിക് എസ്‌ഐ രവീന്ദ്രൻ തിരൂർ ഫയർ സ്റ്റേഷൻ മാസ്റ്റർ എംകെ പ്രമോദ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് ടീമിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്.