വെട്ടം: തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പത്തിലേറെ ഡോക്ടർമാരെ ഒരേ സമയം സ്ഥലം മാറ്റിയ അധികൃതരുടെ നടപടി റദ്ധാക്കണമെന്ന് വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശത്തു നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് നിർധന രോഗികളാണ് ദിവസവും തിരൂർ ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ജനദ്രോഹ നടപടിയിൽ നിന്നും സർക്കാർ ഉടനെ പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കണ്ണമ്പലം മുഹമ്മദ്, സെക്രട്ടറി അഫ്സൽ നവാസ് കെ പി, സർഫ്രാസ്, ധന്യ, അബ്ദുൽ മജീദ്. പച്ചാട്ടിരി, സുബൈർ കുന്നത്ത്, ഹംസ പരിയാപുരം, ശോഭ വെട്ടം, നാസർ പെരുമാൾ പറമ്പ്, ഉസാമ ഹംസ എന്നിവർ പ്രസംഗിച്ചു.