കൊപ്പം സ്വദേശി ഏങ്ങാകോട്ടില്‍ റഷീദ്(39), ചെറുകര സ്വദേശി പള്ളതൊടി അബ്ദുള്‍ മജീദ്(38) എന്നിവരെയാണ് തിരൂര്‍ പോലിസ് പിടികൂടിയത്. വില്‍പ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 4.100 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തിരുനാവായയിലും പരിസര പ്രദേശങ്ങളിലും മറ്റും വില്‍പന നടത്തുന്ന ആളുകള്‍ക്ക് കൈമാറുന്നതിനായാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലിസ് പറഞ്ഞു
തിരൂര്‍ സിഐ ജിജോയുടെ നേതൃത്വത്തില്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ്‌ഐ സനീത്, എസ്‌ഐ പി ഡി ജോസഫ്, സ്‌കോഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, എസ് സി പിഒ ജയപ്രകാശ്,രാജേഷ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ സുമേഷ്, ബിജി, ഷെറിന്‍ ജോണ്‍, ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.