പൊന്നാനി: പൊന്നാനി കർമ്മ റോഡിൽ ഭാരതപ്പുഴയോട് ചേർന്ന ഭാഗത്ത് സുരക്ഷാ ഭിത്തി ഇല്ലാത്തത് കാരണം അപകടങ്ങൾ തുടരുന്നു. ഇന്ന് പുലർച്ചെ വേഗത്തില്‍ വന്ന കാര്‍ റോഡരികിലെ പെട്ടികടയില്‍ ഇടിച്ച് പുഴയിലേക്ക് മറിഞ്ഞു. ഒരാള്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


വർഷങ്ങൾക്ക് മുൻപ് കർമ്മ റോഡിൽ നിന്നും കാർ പുഴയിലേക്ക് വീണതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് സുരക്ഷാ ഭിത്തി നിർമ്മിക്കുവാൻ  ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. സ്കൂൾ തുറക്കുന്ന തോടുകൂടി സ്കൂൾ ബസുകളുടെ യാത്രയും, വാഹനങ്ങളുടെ അമിത വേഗതയും സുരക്ഷാ ഭിത്തിയുടെ കുറവ് കാരണം അപകട സാധ്യത കൂടുതലാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

Previous Post Next Post

Whatsapp news grup