മലപ്പുറത്തു നിന്ന് ഇതിനുമുമ്ബും മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും തന്റെ നാട്ടുകാരുടെ മനസ്സറിഞ്ഞ മന്ത്രി മലപ്പുറത്തുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറത്തേയ്ക്ക് ഇത്തവണത്തെ സന്തോഷ് ട്രോഫിയെ വിരുന്നെത്തിക്കാന്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ നടത്തിയ ശ്രമം പ്രശംസനീയമാണ്.
സന്തോഷ് ട്രോഫി മത്സരം കേരളത്തിലേക്ക് കൊണ്ടുവന്നു എന്നതിനോടൊപ്പം തന്നെ മികവുറ്റ രീതിയില്‍ അത് സംഘടിപ്പിക്കുന്നതിലും കേരളത്തിലെ കായിക വകുപ്പ് വിജയിച്ചുവെന്ന് തന്നെ പറയാം. ഐ എസ് എല്‍ മത്സരങ്ങള്‍ക്കും കേരളം ഇനി വേദിയാകും എന്ന വാര്‍ത്തകളും എടുത്തുപറയേണ്ടതാണ്. എന്തായാലും കേരളത്തിന്റെ കായിക മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ സജീവമാണ്.