മഞ്ചേരി ഗവ. പോളിടെക്നിക് കോളജിൽ സിവിൽ മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അതിഥി അധ്യാപകരെയും ലാബ് ജീവനക്കാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.gptcmanjeri.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0483 2763550.
മലപ്പുറം ഗവ. വനിത ആർട്‌സ് ആന്റ് സയൻസ് കോളജിൽ അതിഥി അധ്യാപക ഒഴിവ്. മലയാളം, അറബിക്, ഹിന്ദി, ഉർദു വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. മലയാളം വിഭാഗത്തിലെ നിയമനത്തിന് മെയ് 23ന് രാവിലെ 10ന് അഭിമുഖം നടത്തും.
ഇതേ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് അറബിക് അഭിമുഖം. മെയ് 24ന് രാവിലെ 10ന് ഹിന്ദി അധ്യാപക നിയമന അഭിമുഖം നടക്കും. ഇതേ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് ഉർദു വിഷയത്തിലുള്ള നിയമന അഭിമുഖം. താൽപ്പര്യമുള്ളവർ മെയ് 21ന് വൈകീട്ട് അഞ്ചിനകം ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം govtwomenscollege21@gmail.com ലേക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2972200.
