തിരൂർ: മെയ് 27 ന് ചുങ്കം മുതൽ പുത്തനത്താണി വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് തിരൂർ മണ്ഡലം യുവ ജാഗ്രതാ റാലിയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മണ്ഡലംതല ഉദ്ഘാടനം തിരൂർ മുനിസിപ്പാലിറ്റിയിലെ മാവുംകുന്നിൽ കുറുക്കോളി മൊയ്തീൻ സാഹിബ് MLA നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ കെ റിയാസ്, മണ്ഡലം ട്രഷറർ മൻസൂർ പുല്ലൂർ, മണ്ഡലം ഉപാധ്യക്ഷനും

വൈറ്റ് ഗാർഡ് കോഡിനേറ്ററുമായ റിയാസ്പാറക്കൽ, മണ്ഡലം സെക്രട്ടറി അഫ്സൽ മയ്യേരി, ജാഫർ ഷരീഫ് തണ്ണീർച്ചാൽ, സിറാജ് മാവുകുന്ന്, കെ കെ അഫ്സൽ, കെ പി അബ്ദുൽ അസീസ്, ഫാഹിദ് ചേങ്ങോട്ട്, സലാം കല്ലിങ്ങൽ, കെ കെ അസ്‌കർ, കെ കെ ബഷീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മെയ് 25 ന് റാലിയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കും. ഓൺലൈൻ രജിസ്ട്രേഷന്റെ മുനിസിപ്പൽ/പഞ്ചായത്ത് തല ഉദ്ഘാടനം അതാത് പഞ്ചായത്ത് കൺവെൻഷനുകളിൽ വെച്ച് നടക്കും. 

റാലിയുടെ പ്രചരണാർത്ഥം മെയ് 20 മുതൽ 22 വരെ പഞ്ചായത്തുതല കൺവെൻഷനുകളും മെയ് 23 മുതൽ 25 വരെ മേഖലാ കൺവെൻഷനുകളും നടക്കും. മെയ്‌ 26 ന് വാഹന പ്രചരണ ജാഥ മണ്ഡലത്തിലുടനീളം സംഘടിപ്പിക്കും. ആയിരത്തിലധികം പ്രവർത്തകർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.

Previous Post Next Post

Whatsapp news grup