പൊന്നാനി: പൊന്നാനി പള്ളിപ്പടി സ്വദേശി വമ്ബന്‍റെ സാവാന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള 'മുത്ത് ശിഹാബ് തങ്ങള്‍' എന്ന വലിയ വള്ളമാണ് അഴിമുഖത്തിന് സമീപത്തെ പുഴയില്‍ കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.
ബാങ്കില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ കടം വാങ്ങി 35 ലക്ഷത്തോളം രൂപ ചെലവഴിച്ച് മാസങ്ങള്‍ക്ക് മുമ്ബാണ് സാവാന്‍ കുട്ടി വള്ളം കടലിലിറക്കിയത്. ഇതിനിടെ ഇദ്ദേഹം അസുഖബാധിതനായതിനാല്‍ ആഴ്ചകളായി വള്ളം കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ വള്ളമാണ് വെള്ളത്തില്‍ മുക്കിത്താഴ്ത്തിയ നിലയില്‍ കണ്ടത്. സംഭവത്തില്‍ ഫിഷറീസില്‍ പരാതി നല്‍കി.
ശനിയാഴ്ച വൈകീട്ടോടെയാണ് വള്ളം മുഴുവനായും പുഴയില്‍ മുങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് സാവാന്‍ കുട്ടി എത്തിയപ്പോള്‍ വള്ളവും എന്‍ജിനും വലയുമുള്‍പ്പെടെ വെള്ളത്തില്‍ താഴ്ന്ന നിലയിലാണ്. വല കരക്കെത്തിച്ചെങ്കിലും വള്ളം ഉയര്‍ത്തിയെടുക്കാന്‍ ഭീമമായ തുക വരുമെന്നതിനാല്‍ പ്രയാസത്തിലാണ് വള്ളമുടമ.