പരപ്പനങ്ങാടി: വീട്ടില്‍ അതിക്രമിച്ച്‌ കയറി സ്ത്രീയെ ആക്രമിച്ച കേസില്‍ കോടതി ശിക്ഷിച്ച ബി.ജെ.പി കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 ആഗസ്റ്റ് 31നാണ് സംഭവം. പരപ്പനങ്ങാടി അയോധ്യ നഗറിലെ ഒ.എസ് കല്യാണിയുടെ വീട്ടില്‍ കയറി അതിക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്. 


എസ്.സി, എസ്.ടി ജില്ല കോടതി ശിക്ഷ വിധിച്ച കേസിലാണ് ബി.ജെ.പി നേതാവും പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലറുമായ ജയദേവനെ പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് അറസ്റ്റ് ചെയ്തത്. കേസില്‍ നഗരസഭ കൗണ്‍സിലറായ ജയദേവന്‍, മുന്‍ കൗണ്‍സിലറായ ഹരിദാസന്‍, സുലോചന, രാമന്‍, രഘു, ഷൈജു എന്നിവര്‍ക്കാണ് മഞ്ചേരി കോടതി 50,000 രൂപയും തടവ്ശിക്ഷയും വിധിച്ചിരുന്നത്.


 ശിക്ഷ വിധിച്ച്‌ ഒരു മാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് കോടതി അവസരം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചാം തിയതി അപ്പീലിനുള്ള സമയ പരിധി കഴിഞ്ഞതോടെ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയായിരുന്നു.


Previous Post Next Post

Whatsapp news grup