മലപ്പുറം: അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുല്‍ ജലീലിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി നബീല്‍, പാണ്ടിക്കാട് സ്വദേശി മരക്കാര്‍, അങ്ങാടിപ്പുറം സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി യഹിയയെ ഒളിവില്‍ പോകാനും രക്ഷപ്പെടാനും സഹായിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ യഹിയ ഇപ്പോഴും ഒളിവിലാണ്. മലപ്പുറം ജില്ല വിട്ട് യഹിയ പോയിട്ടില്ലെന്നാണു പൊലീസ് നിഗമനം. വിദേശത്ത് നിന്ന് സ്വര്‍ണം കടത്തുന്ന കാരിയറായിരുന്ന അബ്ജുള്‍ ജലീലിനെ യഹിയയുടെ നേതൃത്വത്തില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
അവശനിലയില്‍ വഴിയില്‍ കിടക്കുന്നതു കണ്ട് കൊണ്ടുവന്നതായിരുന്നു എന്നാണ് യഹിയ ആശുപത്രിയില്‍ പറഞ്ഞത്.