പൊന്നാനി:  കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പി ക്കെതിരെ വ്യാജ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച്  പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി. 

പ്രതിഷേധ  യോഗത്തിൽ എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഡ്വ കെ ശിവരാമൻ, എ പവിത്രകുമാർ, പ്രദീപ്കാട്ടിലായിൽ, സി ജാഫർ, അലികാസിം, മനാഫ്കാവി എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി ടി നാസർ, കെ പി സോമൻ,കെ ഫസലു,കെ മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി.

Previous Post Next Post

Whatsapp news grup