തിരൂർ : ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു. വൻ ദുരന്തം ഒഴിവായി. ആശുപത്രിയും ടെലിഫോൺ എക്സേഞ്ചും തമ്മിൽ അതിർത്തി പങ്കിടുന്ന സ്ഥലത്തെ മതിലാണ് തകർന്നത്. ഏകദേശം 30 മീറ്ററോളം നീളത്തിലാണ് പൊളിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രാത്രിയായതിനാൽ ആളപായമുണ്ടായില്ല. ഈ മതിലിനോടുചേർന്ന് നിൽക്കുന്ന ബി.എസ്.എൻ.എല്ലിന്റെ ജനറേറ്റർ മുറിക്ക് കഴിഞ്ഞദിവസം തീപിടിച്ചിരുന്നു. തിരൂരിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്