ദുബൈ: തിരൂർ കുറ്റിപ്പാല സ്വദേശി ദുബൈയിൽ നിര്യാതനായി. തിരൂർ തലക്കടത്തൂർ അരീക്കാട് സ്വദേശി മങ്ങാട്ട് പള്ളി മാലിൽ പരേതനായ പോക്കർ ഹാജിയുടെ മകൻ അബ്ദുൽ റഷീദാണ് (53) മരിച്ചത്. രണ്ടാഴ്ച മുമ്പ് നാട്ടിൽ നിന്നെത്തിയത്. പ്രമേഹ രോഗിയായ റഷീദിനെ അസൂഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം. നാലുമാസം മുമ്പ് സന്ദർശക വിസയിൽ എത്തി ജോലി ശരിയാക്കി നാട്ടിലേക്ക് പോയിരുന്നു.
രണ്ടാഴ്ച മുമ്പാണ് പുതിയ ജോലി വിസയിൽ ദുബൈയിൽ തിരിച്ചെത്തിയത്. തിരൂർ കുറ്റിപ്പാലയിലാണ് താമസം. നേരത്തെ 20 വർഷത്തോളം സൗദിയിൽ ഡ്രൈവറായിരുന്നു. മാതാവ്: സുലൈഖ. ഭാര്യ: റാബിയ കുറ്റിപ്പാല. മക്കൾ: റോഷൻ, രോഷ്‌ന, മുഹമ്മദ് റമീസ്, ഫാത്തിമ റജ, റിസ ഫത്തൂം. മരുമകൻ: അബ്ദു സാക്കിർ വള്ളിക്കാഞ്ഞിരം.
സഹോദരങ്ങൾ: ഇസ്മായിൽ ദുബൈ, സക്കീർ, സിയാബ്, റഹ്മത്ത്, സലീന, സമീറ. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
