വേങ്ങര: കൂരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ്‌ കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിന്റെ മതിലും  സംരക്ഷണ ഭിത്തിയും രാവിലെ 8 മണിയോടെ പുഴയിലേക്ക് ഇടിഞ്ഞു വീണു.

15 മീറ്ററോളം നീളത്തിലുള്ള ഭാഗമാണ് പുഴയിലേക്ക് വീണത് ആളപായമില്ല.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ പിറകിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ദിവസവും നിരവധി തൊഴിലാളികൾ ഇരിക്കുന്ന സ്ഥലമാണ് രാവിലെ തുടങ്ങിയ ചാറ്റൽ മഴ കാരണം ഇടിഞ്ഞു വീണത്.

തൊഴിലാളികൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. ബാക്കികയം ഷട്ടർ തുറന്നതിനാൽ കടലുണ്ടി പുഴയിൽ വെള്ളത്തിന്റെ ഒഴുക്കും കൂടിയിട്ടുണ്ട്.

Previous Post Next Post

Whatsapp news grup