തിരുരങ്ങാടി: ചെറുമുക്ക് പള്ളിക്കത്തായം ആമ്ബല്‍ പാടത്ത് വൈദ്യുതി പോസ്റ്റ് നന്നാക്കുന്നതിനിടെ അഞ്ച് പോസ്റ്റുകള്‍ മറിഞ്ഞു വീണു. ആമ്ബല്‍ പാടത്തെ ട്രാന്‍സ് ഫോമറിന്റെ കീഴിലെ വയലിലെ വൈദ്യുതി പോസ്റ്റ് മഴകാരണം ചെരിഞ്ഞിരുന്നു. ഇത് നന്നാക്കാനായി വെന്നിയൂര്‍ വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ഇന്നലെ വൈകീട്ട് ശ്രമിക്കുന്നതിനിടെയാണ് അവിടേക്ക് വൈദ്യുതി വലിച്ചിരുന്ന ചെറുമുക്ക് തിരൂരങ്ങാടി റോഡിലെ പോസ്റ്റ് വയലിലേക്ക് പൊട്ടിവീണത്. തുടര്‍ന്ന് അനുബന്ധമായുള്ള മുന്ന് പോസ്റ്റുകളും നിലം പൊത്തി. ഒന്ന് ചെറുമുക്ക് തിരൂരങ്ങാടി റോഡില്‍ പൊട്ടി വീണു.
പൊട്ടിയ വൈദ്യുതി പോസ്റ്റുകള്‍ കാലപ്പഴക്കം ഉള്ളതാണ്. അതുവഴി കടന്നു പോയ യാത്രക്കാര്‍ അപകടം ഏല്‍ക്കാതെ രക്ഷപെട്ടു. കമ്ബികള്‍ ദ്രവിച്ചിട്ടുണ്ട്. ജീവനക്കാര്‍ റോഡിലേക്ക് വീണ പോസ്റ്റ് മാറ്റി ഗതാഗത യോഗ്യമാക്കി.
