തൃശൂര്‍: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. 42കാരനായ ചിറയ്ക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്‌റഫിനെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിവി ഷിബുവിന്റെ നേതൃത്വത്തില്‍ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിയായ 15 വയസ്സുള്ള വിദ്യാര്‍ഥി ചിറയ്ക്കലില്‍ താമസിച്ച്‌ മദ്രസ പഠനം നടത്തുന്നതിനിടെയാണ് പീഡനം നടന്നത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

Previous Post Next Post

Whatsapp news grup