തിരൂർ : സംഘ്പരിവാർ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ബുൾഡോസർ രാജിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ ധർണക്ക് നേതൃത്വം നൽകിയ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻ്റ് എസ് ക്യു ആർ ഇല്യാസ്, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡൻ്റ് ഷംസീർ ഇബ്റാഹിം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി അബൂ ജാഫർ, വെൽഫെയർ പാർട്ടി കർണാടക സംസ്ഥാന പ്രസിഡന്റ് താഹിർ ഹുസൈൻ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയേറ്റ് അംഗം ലുബൈബ് ബഷീർ, ഫ്രറ്റേണിറ്റി കേരള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി.കെ എന്നിവരെ ഡൽഹി പോലീസ് അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിൽ പ്രതിഷേധ പ്രകടനം നടന്നു.
ജനാധിപത്യ പ്രതിഷേധങ്ങളെ നിശബ്ദമാക്കാനുള്ള സംഘ്പരിവാർ ഫാസിസ്റ്റ് നീക്കങ്ങളെ തെരുവിൽ ചോദ്യം ചെയ്യുമെന്ന് പ്രതിഷേധ പ്രകടന സമാപനതിൽ മുഖ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി.പി.എസ് സഫ്‌വാൻ പറഞ്ഞു.തുടർന്ന് ഫ്രറ്റേണിറ്റി തിരൂർ മണ്ഡലം പ്രസിഡന്റ് ഉസാമ ഹംസ, ഫ്രറ്റേണിറ്റി തിരൂർ മണ്ഡലം സെക്രട്ടറി ടി.പി മുർഷിദ് എന്നിവർ സംസാരിച്ചു. പൂങ്ങോട്ടുകുളം ജങ്ങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് മണ്ഡലം ജോയിന്റ് സെക്രട്ടറി പ്രദീപ് കൽപകഞ്ചേരി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റിയാസ് അതവനാട്, അഷ്ഫാക്ക് കൽപകഞ്ചേരി, തുഞ്ചത്ത് സമാൻ എന്നിവർ നേതൃത്വം നൽകി.