ചെറിയമുണ്ടം പഞ്ചായത്ത് ഗ്രാമീണ ശുചിത്വ യജ്ഞം' 2022 പദ്ധതിയുടെ ഭാഗമായി 11ആം വാർഡ് മെമ്പർ മൻസൂർ മാസ്റ്ററിന്റെ അധ്യക്ഷതയിൽ വാർഡിലെ മുഴുവൻ റോഡ് പരിസരങ്ങളും വൃത്തിയാക്കുന്നതിന്റെ പ്രവൃത്തി ഉദ്‌ഘാടനം ചെറിയമുണ്ടം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഐ.വി സമദ് നിർവഹിച്ചു.
11-ആം വാർഡ് ആരോഗ്യ ശുചിത്വ സമിതിയംഗങ്ങളായ സലാം വാക്കയിൽ, മുസ്തഫ പി, അബ്ദു ഹാജി മേടമ്മൽ, ശിഹാബ് വള്ളിയേങ്ങൽ, റിയാസ് കോടിയേരി, ബഷീർ ടി.പി, സ്വലാഹുദ്ദീൻ എ.കെ, അജ്മൽ വി എന്നിവരും പ്രവൃത്തിയിൽ പങ്കെടുത്തു.