താനൂർ : ജില്ലയിലെ രക്ത ബാങ്കുകൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നത്തിനായി ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയുടെയും യുവമോർച്ച പൂരപ്പറമ്പ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഓലപ്പീടിക ദേവി വിദ്യാനികേതൻ സ്കൂളിൽ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.51പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 40പേർ രക്‌തദാനം നൽകി.
ക്യാമ്പിൽ തിരൂർ താലൂക്ക് കോർഡിനേറ്റർ ജിതിൻ മോര്യ തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർമാരായ വിനീത് ദേവദാസ്, സനൂപ് തെയ്യാല യുവമോർച്ച ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തു രക്‌തദാനം നിർവഹിച്ച
സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റി അഭിനന്ദനങ്ങൾ അറിച്ചു.