മലപ്പുറം: പരിസ്ഥിതി ദിനത്തിൽ ജില്ലയുടെ വിവിധയിടങ്ങളിൽ നട്ടുപിടിപ്പിക്കാൻ 214000 ഫലവൃക്ഷ തൈകൾ വിതരണത്തിനൊരുങ്ങി. മാവ്, പ്ലാവ്, മഹാഗണി, കണിക്കൊന്ന, സീതപ്പഴം, നെല്ലി, നീർമരുത്, മണിമരുത് , പേര, വേങ്ങ,താന്നി, കുമ്പിൾ, പൂവ്വരശ് എന്നിവയാണ് മുഖ്യമായും വിതരണം ചെയ്യുക.  പരിസ്ഥിതി സംഘടനകൾ, സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ കൈമാറും. 


സാമൂഹിക വനവത്കരണ വിഭാഗം ഇത്തവണ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വൃക്ഷതൈകൾ ജനങ്ങളിലേക്കെത്തിക്കുക. ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് കാവനൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവ്വഹിക്കും. ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ട 50 പഞ്ചായത്തുകളിലാണ് തൈകളുടെ ഉൽപ്പാദനം.


ജില്ലാ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിലമ്പൂർ റേഞ്ചിൽ 50000 വൃക്ഷതൈകളാണ്  ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കുന്ന തൈകളുടെ പരിപാലനം തുടർന്നുള്ള മൂന്ന് വർഷം തൊഴിലുറപ്പ് തൊഴിലാളികൾ നിർവഹിക്കുമെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ വി. സജികുമാർ പറഞ്ഞു. പൊതു ഇടങ്ങൾ  ലഭ്യമല്ലാത്തിടത്ത് സ്വകാര്യ സ്ഥലങ്ങളിലും തൈകൾ വെച്ചു പിടിപ്പിക്കാം.

Previous Post Next Post

Whatsapp news grup