വെട്ടം : ഈ വർഷത്തെ ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ നിർണായക ഗോളടിച്ച് ഗോകുലം എഫ് സി ക്ക് കപ്പ് നേടാൻ വഴിയൊരുക്കുകയും ഏഷ്യൻ ഫുട്ബാൾ ക്ലബ് മൽസരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്ത ദേശീയ ഫുട്ബാൾ താരം തിരൂർ മുറിവഴിക്കൽ സ്വദേശി മുഹമ്മദ്‌ റിഷാദിനെ വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറി വഹാബ് വെട്ടം, വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ കണ്ണമ്പലം, അബ്ദുൽ മജീദ് പച്ചാട്ടിരി, സലാം ഒ എ, സർഫ്രാസ്, സമദ് നെല്ലിയോളി എന്നിവർ സംബന്ധിച്ചു.

Previous Post Next Post

Whatsapp news grup