തി​രൂ​ര്‍: വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​മാ​യി പു​റ​ത്തൂ​ര്‍ പൊ​ന്നാ​നി പു​ഴ​യോ​ര​ത്ത്‌ പാ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കാ​യി നീ​ന്ത​ല്‍​ക്കു​ള​വും നി​ര്‍​മി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​ക​സന രേ​ഖ​ക്ക്​ തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി.

തി​രൂ​ര്‍ ന​ഗ​ര​സ​ഭ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്തെ 15 സെ​ന്‍റ്​ സ്ഥ​ല​ത്ത്​ 1.35 കോ​ടി ചെ​ല​വ​ഴി​ച്ച്‌​ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വി​മ്മി​ങ്​ പൂ​ള്‍, 27 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് കൊ​യ്ത്തു​മെ​തി​യ​ന്ത്രം എ​ന്നി​വ ന​ട​പ്പാ​ക്കും.

തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സെ​മി​നാ​ര്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എം.​കെ റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. യു. ​സൈ​നു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ഒ ശ്രീ​നി​വാ​സ​ന്‍ , വി. ​ശാ​ലി​നി, നൗ​ഷാ​ദ് നെ​ല്ലാ​ഞ്ചേ​രി, സു​ഹ​റാ​ബി കൊ​ട്ടാ​ര​ത്തി​ല്‍, സി.​പി കു​ഞ്ഞു​ട്ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ. ​അ​ഫ്സ​ല്‍, ഫൈ​സ​ല്‍ എ​ട​ശ്ശേ​രി, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി. ​കു​മാ​ര​ന്‍, ടി. ​ഇ​സ്മാ​യി​ല്‍, കെ. ​ഉ​ഷ, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​വി സു​ധാ​ക​ര​ന്‍, എം. ​അ​ബ്ദു​ല്ല​ക്കു​ട്ടി, സി.​പി റം​ല, ബി.​ഡി.​ഒ പി.​സി സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


Previous Post Next Post

Whatsapp news grup