മലപ്പുറം : കുറ്റിപ്പുറത്ത് അശ്രദ്ധമായി ഓടിച്ച സ്വകാര്യബസ് ഇടിച്ചു തെറിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൃശൂർ കുന്നംകുളം സ്റ്റേഷനിലെ സിപിഒ ബിജുവാണ് മരിച്ചത്. 

Cctv ദൃശ്യം

സ്കൂട്ടറിൽ സഞ്ചരിക്കുബോൾ കുറ്റിപ്പുറം ജംക്‌ഷനിൽ വച്ച് പിന്നിൽ നിന്നു വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് മുന്നിലേക്ക് തെറിച്ചു വീണതിന് പിന്നാലെ ദേഹത്തുകൂടി ഇതേ ബസ് തന്നെ കയറിയിറങ്ങി. 

കോഴിക്കോട് റോഡിൽ നിന്ന് വരികയായിരുന്ന ബിജുവിൻ്റെ സ്കൂട്ടർ ജംഗ്ഷനിൽ നിന്ന് കുറ്റിപ്പുറം ടൗൺ ഭാഗത്തേക്ക് തിരിഞ്ഞു കയറി. പിന്നാലെ അതേ ദിശയിൽ അശ്രദ്ധമായെത്തിയ ത്രയംബകൻ ബസാണ് അപകടമുണ്ടാക്കിയത്

കുന്നംകുളം പോക്സോ കോടതിയിലെ എയ്ഡ് പ്രോസിക്യൂഷനായി ജോലി ചെയ്യുകയായിരുന്നു ബിജു. ചാലക്കുടി സ്വദേശിയാണ്. കുറ്റിപ്പുത്തിനടുത്ത് അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനെത്തിയതായിരുന്നു ബിജു.


Previous Post Next Post

Whatsapp news grup